പൊന്‍കുന്നം:   കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷന്റെ പദ്ധതികള്‍ സമയബദ്ധിതമായി പൂര്‍ത്തികരിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. വിവിധ പദ്ധതികളിലായി പ്രവര്‍ത്തി നടന്നുവന്നിരുന്നതും അനുമതിയായതുമായ കുടിവെള്ള പദ്ധതികള്‍ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമായിട്ടു്. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ചീഫ് വി്പ്പ് ഇക്കാര്യമറിയിച്ചത്. 

കെ.എസ്.റ്റി.പി റോഡ് നിര്‍മ്മാണം മൂലം തടസപ്പെട്ടിരുന്ന ചിറക്കടവ് പഞ്ചായത്തിലെ പൊന്‍കുന്നം മുതല്‍ തെക്കേത്തുകവല വരെയുള്ള ഭാഗത്തേയും മൂലേപ്ലാവിലേയും തേക്കുംമൂട്ടിലേയും നിലവിലുള്ള മണിമല പാലത്തിലേയും പൈപ്പ് ലൈനുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കും. കിഫ്ബിയില്‍ നിന്ന് 69 കോടി രൂപ അനുവദിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലമേറ്റടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. 

നിലവില്‍ കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ നല്‍കിയിട്ടുള്ള ഹൗസ് കണക്ഷനുകളിലേക്ക് പരമാവധി വേഗത്തില്‍ കുടിവെള്ളം എത്തിക്കുവാനുള്ള നടപടി സ്വീകരിച്ചുവരുന്നു്്. 5 പഞ്ചായത്തുകള്‍ക്കായി രൂപീകരിച്ച മണിമല മേജര്‍ കുടിവെള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കങ്ങഴ, നെടുങ്കുന്നം, കറുകച്ചാല്‍ പഞ്ചായത്തുകള്‍ക്കായി പുതുതായി അനുവദിച്ച കുടിവെള്ള പദ്ധതി 140 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. 

നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള സമയക്രമ പട്ടിക പഞ്ചായത്തുകള്‍ക്ക് നല്‍കുവാനും യോഗത്തില്‍ ധാരണയായി. അറ്റകുറ്റപണികള്‍ മൂലം കുടിവെള്ള വിതരണം തടസപ്പെടുന്ന സാഹചര്യമുായാല്‍ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കുന്നതിനും യോഗം തീരുമാനിച്ചു. അവലോകന യോഗത്തില്‍  നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.സി.ആര്‍ ശ്രീകുമാര്‍, 












കെ.അര്‍ തങ്കപ്പന്‍, ജെയിംസ് പി സൈമണ്‍, ശ്രീജിത്ത് ടി.എസ്, വി.പി റെജി, ആശാ ചന്ദ്രന്‍, ശ്രീജിഷാ കിരണ്‍, റംലാ ബീഗം എന്നിവരും കേരള വാട്ടര്‍ അതോറിറ്റി സുപ്രിങ് എന്‍ജിനീയര്‍ മുഹമ്മദ് സിദ്ധിഖ്, കിഫ്ബി എല്‍.എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സന്ധ്യാ ദേവി, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയമാരായ  സി.ജെ ശോഭ, എസ് രാജേഷ് വി.എം മിനി കെ.യു, കെ സ് ടി പി ഉ്‌ദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.