കാഞ്ഞിരപ്പള്ളി:    നാല്  മാസത്തിന് ശേഷം ഇരുപത്തിയാറാം മൈൽ  പാലം  പൂർണ ഗതാഗതത്തിനായി  തുറന്നുകൊടുത്തു.കഴിഞ്ഞ പ്രളയത്തിൽ ആണ്‌ പാലത്തിന് കേടുപാടുകൾ സംഭവിച്ചത്.കാഞ്ഞിരപ്പള്ളി - എരുമേലി സംസ്ഥാന പാതയിലെ ഗതാഗതനിയന്ത്രണം ഇതോടെ ഇല്ലാതായി.തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്ക്   പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ, കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.  

ആദ്യം പൂർണമായും അടച്ചിട്ട പാലം, പിന്നീട് ചെറു വാഹനങ്ങൾക്ക് വേണ്ടി  ഭാഗികമായി തുറന്നു കൊടുത്തിരുന്നു.  ബസുകൾക്കും ലോറികൾക്കും അതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ ബസ് യാത്രക്കാരും ചരക്ക് വണ്ടികളും വളരെയേറെ ദുരിതം അനുഭവിച്ചിരുന്നു. ശബരിമല തീർത്ഥാടനം കാലത്തും വലിയ ബുദ്ധിമുട്ട് ആണ്‌ അനുഭവപ്പെട്ടത്