ഇന്‍ഡ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന 54 ചൈനീസ് ആപുകള്‍ കേന്ദ്രം നിരോധിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന പേരിലാണ് നടപടി.
സ്വീറ്റ് സെല്‍ഫി എച്ച് ഡി, ബ്യൂട്ടി ക്യാമറ- സെല്‍ഫി ക്യാമറ, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സെന്റ് സ്ക്രൈവര്‍, ഓണ്‍മ്യാേജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്പൈയിസ് ലൈറ്റ് തുടങ്ങിയ ആപ്പുകള്‍ക്കുള്‍പ്പടെയാണ് പൂട്ടു വീഴുന്നത്.
വളരെയധികം പ്രചാരം നേടിയ ആപ്ളിക്കേഷനുകളായ ടിക് ടോക് , വീചാറ്റ്, ഹലോ എന്നിവ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് വിലയിരുത്തി കഴിഞ്ഞ വര്‍ഷം ജൂണില്‍ നിരോധിച്ചിരുന്നു. 2020 മേയില്‍ ചൈനയുമായി സംഘര്‍ഷങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ മുന്നൂറോളം ചൈനീസ് ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്.
0 അഭിപ്രായങ്ങള്‍