മണിമല:   മണിമലയിൽ ഇലക്ട്രിക് പോസ്റ്റിൽ കാർ ഇടിച്ച് മറിഞ്ഞ് അപകടം. മണിമല കറുകച്ചാൽ റോഡിൽ മുങ്ങാനിക്ക് സമീപം ഞായറാഴ്ച ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡ് സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു സമീപത്തെ വീടിന്റെ ഗേറ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ കരിമ്പന കുളം സ്വദേശി അനീഷും അനീഷിനെ സഹോദരിയും കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാർ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു