കോട്ടയം ∙ ജില്ലയിലെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രം എംസി റോഡിൽ പള്ളം കെഎസ്ഇബി ഇലക്ട്രിക്കൽ സർക്കിൾ ഓഫിസ് വളപ്പിൽ നിർമാണം പൂർത്തിയാകുന്നു. മാർച്ച് ആദ്യവാരം പ്രവർത്തിച്ചു തുടങ്ങും. വൈദ്യുതി ചാർജിങ്ങിന് 2 കിയോസ്കുകൾ ഇവിടെ സ്ഥാപിച്ചു. മേൽക്കൂര സ്ഥാപിക്കുന്ന ജോലിയാണു നടക്കുന്നത്. വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്തു ടൈലുകൾ പാകുന്ന ജോലിയും ചെയ്യാനുണ്ട്. 60 കെ ഡബ്ല്യു എ ട്രാൻസ്ഫോമറാണ് സജ്ജമാക്കുന്നത്.
30 കെഡബ്ല്യൂഎ വൈദ്യുതി ചാർജ് ചെയ്യാൻ കഴിയുന്ന 2 കിയോസ്കുകളാണ്. 15 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും മേൽക്കൂര സജ്ജമാക്കും.വാഹനയാത്രക്കാർക്കും ്രൈഡവർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യവും രണ്ടാം ഘട്ടത്തിൽ തയാറാക്കും. ട്രാൻസ്ഫോമറുകളും കിയോസ്കുകളും അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കുന്നതിനു 30 ലക്ഷം രൂപയാണു ചെലവ്.
0 അഭിപ്രായങ്ങള്‍